പാലക്കാട് കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിയായ സ്ത്രീ മരിച്ചു

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് നായാടിക്കുന്ന് ഉപ്പോടൻ വീട്ടിൽ ഹംസയുടെ ഭാര്യ ബുഷറ(52) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മണ്ണാർക്കാട് നിന്ന് വിനോദയാത്രക്ക് വന്നതായിരുന്നു ഇവർ. അട്ടപ്പാടി താവളം തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയപ്പോൾ കാട്ടാനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.

കാട്ടാന ഇറങ്ങിയതായി വനംവകുപ്പ് ദ്രുതകർമ സേന മുന്നറിയിപ്പ് നൽകിയിരുന്നതായും വിനോദസഞ്ചാരികൾ ഇവിടെ നിന്ന് മാറുന്നതിന് മുമ്പ് ആന ആക്രമിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ ഇവരെ പെരിന്തൽമണ്ണയി​ലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നില വഷളാവുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​വെങ്കിലും രക്ഷിക്കാനായില്ല.ഴ മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - Tourist woman dies in elephant attack in Attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.