Posted On
date_range Updated On
date_range കറുത്തൊടി രാധാകൃഷ്ണൻ നിര്യാതനായി
ഒറ്റപ്പാലം: ചളവറ പഞ്ചായത്ത് മുൻ പ്രസിഡന്‍റും കെ.പി.സി.സി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കറുത്തൊടി രാധാകൃഷ്ണൻ (83) നിര്യാതനായി. കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡന്‍റ്, ഒറ്റപ്പാലം, ഷൊർണൂർ ബ്ലോക്ക് പ്രസിഡന്‍റ്, കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ, ഗ്രാമീണ വായനശാല പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ഇന്ദിര രാധാകൃഷ്ണൻ. മക്കൾ: കെ.ആർ രാജീവ് (സീനിയർ അസിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കോഴിക്കോട്), സജീവ് കെ.ആർ (ഡയറക്ടർ, എഡുടെക്). മരുമക്കൾ: ബിന്ദു മുംതസ് (ഡിജിസെർട്ട്), സിമ്മി ബാലകൃഷ്ണൻ (ഷെൽ ഇന്ത്യ, ബംഗളൂരു). സംസ്കാരം ശനിയാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.