പട്ടാമ്പിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം

പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം. പോക്കുപ്പടി കൂടമംഗലത്ത് (അല്‍ ഹുദ സ്‌കൂള്‍ പരിസരം) മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന മാനു (70) ആണ് മരിച്ചത്.

പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഉണ്ടായിരുന്ന മറ്റു അംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടുമുണ്ട സ്വദേശിയായ മാനു 40 വര്‍ഷത്തോളമായി പോക്കുപ്പടിയില്‍ ആണ് താമസം.

മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.