പാലക്കാട് സ്വദേശിനി ഹജ്ജ് കർമങ്ങൾക്കിടെ മിനയിൽ അന്തരിച്ചു

മക്ക: ഹജ്ജ് കർമങ്ങൾക്കായി എത്തിയ പാലക്കാട് സ്വദേശിനി മക്കയിലെ മിനയിൽ മന്തരിച്ചു. കൊപ്പം പഞ്ചായത്ത് അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാ​െൻറ ഭാര്യ പാത്തുമ്മ (58) ആണ് മിനയിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തുവരവെ പെട്ടെന്ന് അസുഖബാധിതയായ ഇവരെ മിന 2 ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവെ അസുഖം മൂർച്ഛിച്ച് ഇന്ന് (ഞായറാഴ്​ച) പുലർച്ചെയായിരുന്നു അന്ത്യം. മിനയിലെ 1828-ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

മരണാനന്തര നടപടികൾ സൗദി അധികൃതരുടെയും ഹജ്ജ് ഗ്രൂപ്പ് വളൻറിയർമാരുടെയും നേതൃത്വത്തിൽ മിനയിൽ പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Palakkad native woman passes away in Mina during Hajj rituals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.