പത്മശ്രീ ജേതാവായ ശാസ്ത്രജ്ഞൻ പുഴയിൽ മരിച്ച നിലയിൽ

ബംഗളൂരു: പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) മുൻ ഡയറക്ടർ ജനറലുമായ  കൃഷി ശാസ്ത്രജ്ഞനെ കാവേരി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായ ഡോ. സുബ്ബണ്ണ അയ്യപ്പന്റെ (70) മൃതദേഹമാണ് ശ്രീരംഗപട്ടണം സായ് ആശ്രമത്തിന് സമീപം കാവേരി നദിയിൽ കണ്ടെത്തിയത്.

മൈസൂരുവിലെ അപ്പാർട്ട്മെന്റിൽ ഭാര്യയോടൊപ്പമായിരുന്നു താമസം. ശനിയാഴ്ച വൈകിട്ട് നദിയിൽ അജ്ഞാത മൃതദേഹം ഉണ്ടെന്ന് ശ്രീരംഗപട്ടണം പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് തിരിച്ചറിഞ്ഞു. അയ്യപ്പന്റെ സ്കൂട്ടർ നദിക്കരയിൽ കണ്ടെത്തി.

അയ്യപ്പൻ അപാർട്ട്മെന്റിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ മൈസൂരു വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് ശ്രീരംഗപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Padma Shri awardee, former ICAR chief S. Ayyappan found dead in Cauvery river near Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.