പി. ഉസ്മാൻ ഹാജി നിര്യാതനായി

കൊയിലാണ്ടി: പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി. ഉസ്മാൻ ഹാജി (90) അന്തരിച്ചു. പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ, സേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി. സ്കൂൾ മാനേജർ, കുറുവങ്ങാട് മസ്ജി ദുൽ ബിലാൽ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

കൊയിലാണ്ടിയിലെ സാമൂഹ്യ ക്ഷേമ പ്രവർത്തന രംഗത്തുള്ള നെസ്റ്റ്, തണൽ, തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി സഹകരിച്ചിരുന്നു. ഭാര്യ: പരേതയായ ഹലീമ ഹജ്ജുമ്മ. മക്കൾ: റസിയ, മെഹബൂബ്, മുസ്തഫ, ആയിശ (മൂന്നുപേരും ലണ്ടൻ), ഫാസില (അബൂദാബി), പരേതയായ നസീമ. മരുമക്കൾ: ഷാഹിന (പളളിക്കര), മർഷിദ ( ഫറൂഖ് ), ഹിശാം (കോഴിക്കോട്), പരേതരായ മുഹമ്മദലി, ഇബ്രാഹിം കുട്ടി. ജനാസ നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.15ന് കുറുവങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - P Usman Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.