നാദാപുരം: തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയില്‍ തടി തലയിലേക്ക് വീണ് തൊഴിലാളി മരിച്ചു. കക്കംവെള്ളി വാര്യംമഠത്തിൽ മനോജന് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുറമേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍വെച്ചായിരുന്നു അപകടം. വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. അച്ഛൻ: ചാത്തു. അമ്മ: നാരായണി. ഭാര്യ: ഷൈബ. മക്കൾ: അമയ, അനുസ്മയ. സഹോദരങ്ങൾ: പ്രകാശൻ, രതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.