പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ ഓട്ടോറിക്ഷ ഡ്രൈവറും തെങ്ങുകയറ്റ തൊഴിലാളിയുമായ തോണക്കര ബിജു (39) തെങ്ങിൽനിന്ന് വീണു മരിച്ചു. ബുധനാഴ്ച രാവിലെ എട്ടരയോടെ ചക്കിട്ടപാറ പഞ്ചായത്തിലെ കൂവപ്പൊയിലിൽ ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിൽ യന്ത്രമുപയോഗിച്ചു കയറുന്നതിനിടെ തെങ്ങ് ഒടിയുകയായിരുന്നു. തെങ്ങിനൊപ്പം വീണ് ഗുരുതര പരിക്കേറ്റ ബിജുവിനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലും ഉള്ളിയേരി എം.എം.സി ഹോസ്പിറ്റലിലും ഒടുവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പിതാവ്: പരേതനായ ചെറിയാൻ. മാതാവ്: ചിന്നമ്മ. ഭാര്യ: ഷീന (കക്കാടംപൊയിൽ കൊട്ടാരത്തിൽ കുടുംബാംഗം). മക്കൾ: അന്ന മരിയ ബിജു, (വിദ്യാർഥിനി ഫാത്തിമ എ.യു.പി സ്കൂൾ പെരുവണ്ണാമൂഴി), അൻസ മരിയ ബിജു (അംഗൻവാടി വിദ്യാർഥിനി). സഹോദരങ്ങൾ: ബിന്ദു, ബിനു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.