കോഴിക്കോട്: നഗരത്തിൽ രണ്ടിടത്ത് അജ്ഞാതർ മരിച്ചനിലയിൽ. ബീച്ച്, കനോലി കനാൽ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബീച്ചിൽ ലയൺസ് പാർക്കിന് പടിഞ്ഞാറുഭാഗത്ത് കണ്ടെത്തിയ പുരുഷെൻറ മൃതദേഹത്തിന് 50 വയസ്സ് തോന്നിക്കും. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കനോലി കനാലിൽ സരോവരം ഭാഗത്തെ ഇരുമ്പുപാലത്തോട് ചേർന്ന് വെള്ളത്തിൽ 50 വയസ്സുള്ളയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല കരയിലേക്കുവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫയർേഫാഴ്സിെൻറ സഹായത്തോടെയാണ് മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.