വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി.മുട്ടം കളത്തൂർ പറമ്പിൽ രാജമ്മ (85), അവരുടെ മൂത്തമകൻ സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ എഴുന്നേറ്റ ഇളയമകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും, സുഭാഷിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ മുറിയിലുമാണ് കാണപ്പെട്ടത്.

വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാജമ്മ കിടപ്പിലായിരുന്നു. പുലർച്ചെയോടെ ഇളയ മകൻ മധു എഴുന്നേറ്റപ്പോൾ അമ്മയെ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു.ഇതേ തുടർന്ന് മധു സുഭാഷിന്റെ അടുത്തെത്തി വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല. ഇതേതുടർന്ന് മധു ഇദ്ദേഹം ചിങ്ങവനം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags:    
News Summary - mother and son found dead in their home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.