കാണാതായ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ

അഴിയൂർ: ദിവസങ്ങൾക്ക് മുൻപ് കാണാതായ പെരിങ്ങത്തൂർ ടൗണിലെ ഓട്ടോ ഡ്രൈവർ പുഴയിൽ മരിച്ച നിലയിൽ. കരിയാട് ചുള്ളിയിന്റെ വിട സുനിയാണ് (49)മരിച്ചത്. ഇക്കഴിഞ്ഞ 16 മുതൽ കാണാനില്ലെന്ന് ചൊക്ലി പൊലീസിൽ പരാതി ലഭിച്ചിരുന്നു.

ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ മയ്യഴി പുഴയിൽ ചോമ്പാൽ കുറിച്ചിക്കര ഭാഗത്ത് കണ്ടെത്തിയ മൃതദേഹം സുനിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ  ഇൻക്വസ്റ്റ് നടക്കും.

Tags:    
News Summary - Missing auto driver found dead in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-22 07:39 GMT