മു​ഹ​മ്മ​ദ്

സി​റാ​ജ്

മം​ഗ​ലാ​പു​രം സ്വ​ദേ​ശി യാം​ബു​വി​ൽ നി​ര്യാ​ത​നാ​യി

യാം​ബു: നാ​ല​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വാ​സി​യാ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. മം​ഗ​ലാ​പു​രം ബൈ​ക്ക​മ്പാ​ടി സ്വ​ദേ​ശി​യും കു​ള്ള​ങ്ക​ൽ കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് സി​റാ​ജ് (73) ആ​ണ് ഞാ​യ​റാ​ഴ്ച മ​രി​ച്ച​ത്.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​യി​രു​ന്നു അ​ന്ത്യം. യാം​ബു​വി​ലെ റോ​യ​ൽ ക​മീ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ​ർ​ച്ചേ​സി​ങ് വി​ഭാ​ഗ​ത്തി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ദ്ദേ​ഹം, വി​ര​മി​ച്ച ശേ​ഷം ഇ​ള​യ മ​ക​നോ​ടൊ​പ്പം ചേ​ർ​ന്ന് യാം​ബു​വി​ൽ ട്രേ​ഡി​ങ് ബി​സി​ന​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല, മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യും അ​ദ്ദേ​ഹം സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ സി​റാ​ജ്ക്ക എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. ഭാ​ര്യ സു​ഹ്‌​റ​യും മ​ക്ക​ളാ​യ നാ​സി​യ, മു​ബീ​ൻ (സാം​റ​ഫ്, യാം​ബു), സ​ഹീ​ർ, മ​രു​മ​ക​ൻ ഇ​ഖ്ബാ​ൽ (യാം​ബു) എ​ന്നി​വ​രും യാം​ബു​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം യാം​ബു​വി​ൽ​ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Mangalpuram native found dead in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.