കോഴിക്കോട്: പ്രമുഖ പരിസ്ഥിതിപ്രവർത്തകനും പ്രാദേശിക പത്ര പ്രവർത്തകനും അനൗൺസറും മികച്ച അധ്യാപകനുള്ള 'ഗുരുശ്രേഷ്ഠ’ അധ്യാപക അവാർഡ് ജേതാവുമായ സലാം നടുക്കണ്ടി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുത്തുകാരനും സാമൂഹിക വിമർശകനുമായ എം.എൻ. കാരശ്ശേരി സഹോദരനാണ്.
വിദ്യാഭ്യാസ-സാമൂഹിക-പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സലാം നടുക്കണ്ടി. ഇരുവഞ്ഞിപുഴ സംരക്ഷണ സമിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കാരശ്ശേരി കറുത്തപറമ്പിലാണ് വീട്. ഖബറടക്കം ഇന്ന് വൈകീട്ട് 5.30ന് കാരശ്ശേരി ജുമാ മസ്ജിദിൽ. ഭാര്യ: സക്കീന ടി ടി. മക്കൾ: ഡോ.സാഗർ സലാം, മാധ്യമപ്രവർത്തകൻ സാമിർ സലാം, ആയിഷ. മരുമക്കൾ: ഷമീർ, ഫാസ്ന, അമൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.