വീണ്ടും കാട്ടാനക്കലി: ബിദർക്കാട് കാട്ടാന ആക്രമിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു

ഗൂഡല്ലൂർ: ഒരാഴ്ചക്കിടെ ഗൂഡല്ലൂരിൽ കാട്ടാനക്കലിയിൽ ഒരാൾക്കൂടി മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിദർക്കാട് ഓടോടംവയൽ സ്വദേശി സുകുമാരൻ(52) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബിദർക്കാട് ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുകുമാരനെ കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് കൈവട്ട സ്കൂൾ ജംഗ്ഷൻ റോഡിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ആശുപത്രിയിലേക്കും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു. ഭാര്യ: തമിഴ്സെൽവി. മക്കൾ: സുമൻ, കൗശല്യ.

ഇതേ റേഞ്ചിൽപ്പെട്ട പാക്കണയിൽ പെരുന്നാൾ തലേന്ന് 12കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മുടി വെട്ടാൻ പോയി വീട്ടിലേക്ക് മടങ്ങവേ കഴിഞ്ഞ ബുധനാഴ്ച രാത്രി 7. 30നാണ് മിസ്ബഹ് എന്ന വിദ്യാർഥി കൊല്ലപ്പെട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.