Posted On
date_range Updated On
date_range ഹജ്ജ് തീർഥാടനത്തിനിടെ മലയാളി മിനയിൽ നിര്യാതനായി
മക്ക:ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ നിര്യാതനായി. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസുഫ് (66) ആണ് മരിച്ചത്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഇദ്ദേഹം മക്കയിൽ എത്തിയത്. മിനയിൽ നിന്നും അറഫയിലേക്കുള്ള യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മിന വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.