അബൂബക്കർ
Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം കാവനൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹയ്യ് സഫയിൽ ജോലി ചെയ്യുന്ന മലപ്പുറം മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശി കൊടേക്കോടൻ അബൂബക്കർ (65) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. ജിദാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 28 വർഷമായി പ്രവാസിയായിരുന്നു.
പിതാവ്: പരേതനായ മോയീൻ, ഭാര്യ: മൈമൂന, മക്കൾ: മുബഷിറ, തബ്ഷീറ, ഷഹന ഷെറിൻ, മുഹമ്മദ് ശഹൽ, സഹോദരി: ഫാത്തിമ, മരുമക്കൾ: റാഷിദ്, അബ്‌ദുൽ ഗഫൂർ, ജംഷീദ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.