മരിച്ച രഞ്ജിത്ത്

മലയാളി നഴ്സ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബംഗളുരു: ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി കണിയാരതൊടി വീട്ടിൽ ജിനന്‍റെ മകൻ സി. രഞ്ജിത്ത് (26) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നിന് താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കുട് ലു ഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്. ആൾ ഇന്ത്യ കെ.എം.സി.സി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്‍റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി.

ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: രജനി. സഹോദരങ്ങൾ: ശ്രീജിത്ത്, യദുനന്ദ.



Tags:    
News Summary - Malayali nurse killed in Bengaluru bike mishap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.