നൗഫൽ
അബ്‌ഹ: സൗദി െതക്കൻ മേഖലയിൽ അബ്ഹക്കും ജീസാനുമിടയിലെ ദർബിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (ബാവ - 44) ആണ് അബു ആരീഷ് കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ദർബിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഇരുവരും ഉൾപ്പെടുന്ന മൂന്നംഗ സംഘം രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങാൻ റോഡ് മുറിച്ചുകടക്കവേയാണ് അപകടമുണ്ടായത്. ഈജിപ്ഷ്യൻ പൗരൻ ഓടിച്ച വാഹനം ഇവർക്ക് മേൽ ഇടിച്ചു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൃതദേഹം ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകിവരുന്നു. ജിസാൻ കെ.എം.സി.സി ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ വെൽഫെയർ വിങ് അംഗവുമായ ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ, സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.