ഡോ. ബക്കർ അബ്​ദുല്ല ബിൻ ബക്കർ

സൗദിയിലെ ആദ്യ പെട്രോളിയം എൻജിനീയർ ഡോ. ബക്കർ അബ്​ദുല്ല ബിൻ ബക്കർ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ സൗദി പെട്രോളിയം എൻജിനീയറും കിങ്​ ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസി​െൻറ പ്രഥമ പ്രസിഡൻറുമായിരുന്ന ഡോ. ബക്കർ അബ്​ദുല്ല ബിൻ ബക്കർ അന്തരിച്ചു. പ്രമുഖ നയതന്ത്രജ്ഞനായ അദ്ദേഹം ടുണീഷ്യ, സിറിയ രാജ്യങ്ങളിൽ സൗദി അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തി​െൻറ നിര്യാണത്തിൽ കിങ്​ ഫഹദ് യൂനിവേഴ്സിറ്റി ജീവനക്കാരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.

ഹിജ്റ 1362-ൽ ത്വാഇഫിൽ ജനിച്ച ഡോ. ബക്കർ, സൗദി അറേബ്യൻ എയർലൈൻസി​െൻറ മുൻ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ അബ്​ദുല്ല ബിൻ ബക്കറി​െൻറ സഹോദരനാണ്. 1963-ൽ യു.എസ്.എയിലെ ടെക്സസ് സർവകലാശാലയിൽനിന്ന് പെട്രോളിയം എൻജിനീയറിങ് ബിരുദവും, 1967-ൽ സ്​റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് എം.ബി.എയും നേടി. സ്റ്റാൻഫോർഡ്, സതേൺ കാലിഫോർണിയ സർവകലാശാലകളിൽനിന്ന് സ്​റ്റാറ്റിസ്​റ്റിക്സ്, മാനേജ്മെൻറ് എന്നിവയിൽ ഉന്നത പരിശീലനം നേടിയ അദ്ദേഹം നിരവധി അന്താരാഷ്ട്ര ശാസ്ത്ര-ആക്കാദമിക് സമിതികളിൽ അംഗമായിരുന്നു.

സൗദി അരാംകോയിൽ സേവനമനുഷ്ഠിച്ച ആദ്യ സൗദി പെട്രോളിയം എൻജിനീയറായ ഡോ. ബക്കർ, 1975 മുതൽ 1995 വരെയുള്ള 20 വർഷം കിങ്​ ഫഹദ് യൂനിവേഴ്സിറ്റിയെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ സൗദി സിവിൽ സർവീസ് കൗൺസിൽ, കിങ്​ സഊദ്, കിങ്​ ഫൈസൽ, കിങ്​ അബ്​ദുൽഅസീസ്, വെർജീനിയ ടെക് ബോർഡ്, യുനൈറ്റഡ് നേഷൻസ് ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ്​ ആൻഡ് റിസർച്ച് (യൂനിറ്റാർ) ബോർഡ് എന്നിവയിൽ അംഗമായും അദ്ദേഹം വിലയേറിയ സംഭാവനകൾ നൽകി.

Tags:    
News Summary - സൗദിയിലെ ആദ്യ പെട്രോളിയം എൻജിനീയർ ഡോ. ബക്കർ അബ്​ദുല്ല ബിൻ ബക്കർ അന്തരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.