Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി
ജിദ്ദ: മലപ്പുറം മമ്പാട് ഓടായ്ക്കൽ കരിക്കാട്ടുമണ്ണയിലെ പട്ടാമ്പി മുഹമ്മദ് ഷാജി (49) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദ കിലോ പത്തിൽ താമസക്കാരനായിരുന്ന 12 വർഷമായി ഹെവി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
പിതാവ്: പട്ടാമ്പി ഉമ്മർ. ഭാര്യ: നെട്ടിക്കുളം താഹിറ. മക്കൾ: അഖിൽ റോഷൻ, അമീൻ, അൻഹ, അദാൻ. സഹോദരങ്ങൾ: ഹനീഫ, ആയിശ, സലീന. ജിദ്ദ കിംഗ് അബ്‌ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.