ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

അടിമാലി: പേത്തൊട്ടി അയ്യൻപാറക്ക് സമീപം അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി കുമാർ(28) ആണ് മരിച്ചതെന്നാണ് വിവരം. ഇന്ന് രാത്രി ഒൻപതരയോടെയാണ് അയ്യൻപാറയിൽ നിന്നും കമ്പനി എസ്റ്റേറ്റിലേക്കുള്ള വഴിയിൽ വച്ച് കുമാറിനെ കാട്ടാന ആക്രമിച്ചത്.

ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെട്ടു. ഒറ്റയാനാണ് കുമാറിനെ ആക്രമിച്ചതെന്നാണ് സൂചന. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് കാട്ടാന എത്തിയതായി വനം വകുപ്പിനും വിവരം ലഭിച്ചിരുന്നില്ല.

Tags:    
News Summary - Worker killed in wild elephant attack in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.