അഭിലാഷ്, വിസ്മയ

കാണാതായ യുവാവും പെൺകുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ. അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ, ബന്ധുവും കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷുമാണ് (21) മരണപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ.

പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും കേസെടുത്തു. രാത്രിയോടു കൂടിയാണ് മരണവിവരം ഇരവിപുരം പൊലീസിന് അങ്കമാലി സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.