കൊല്ലം സ്വദേശി ദമ്മാമിലെ തൊഴിലിടത്തിൽ മരിച്ചനിലയിൽ

ദമ്മാം: കൊല്ലം മൈനാഗപ്പള്ളി സ്വദേശിയെ ദമ്മാമിലെ തൊഴിലിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ജോലികളിൽ ഏർപ്പെട്ടിരുന്നു.

മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോക കേരള സഭാംഗം നാസ് വക്കത്തി​െൻറ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: ജയലക്ഷ്മി. മക്കൾ: പ്രണവ്, പവിത്ര.

Tags:    
News Summary - Kollam native found dead at workplace in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.