മുൻ പ്രവാസി സി.എച്ച് മഹമൂദ് ഹാജി നാട്ടിൽ നിര്യാതനായി

യാംബു: മൂന്ന് പതിറ്റാണ്ടിലേറെ സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാപ്പിനിശ്ശേരി മാങ്കടവ് മദ്രസക്ക് സമീപം താമസിക്കുന്ന സി.എച്ച് മഹമൂദ് ഹാജി (85) നാട്ടിൽ നിര്യാതനായി. വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

യാംബുവിലെ സാമൂഹിക, മത, സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.10 വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. യാംബുവിലെ പഴയകാല പ്രവാസികൾക്കിടയിൽ സുദൃഢമായ സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകൻ ആണ്.

പരേതരായ കെ. മൂസയുടെയും സി.എച്ച്. നബീസയുടെയും മകനാണ്. പി. ഫാത്തിമയാണ് ഭാര്യ. ശിഹാബ് (യാംബു), അമീർ (അൽ അയ്ൻ), റൗലത്ത്, സൗജത്ത്, സീനത്ത് എന്നിവർ മക്കളാണ്. ഖദീജ, ഹലീമ, മർഹൂമ, ആമിന എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - Former expat CH Mahmood Haji passes away in native place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.