പ്രതീകാത്മക ചിത്രം

നെല്ല് ചാക്ക് തലയിൽവീണ് ലോറി ഡ്രൈവർ മരിച്ചു

നാഗർകോവിൽ: ലോറിയിൽനിന്ന് നെല്ല് ചാക്ക് തലയിൽവീണ് ലോറി ഡ്രൈവർ മരിച്ചു. ശുചീന്ദ്രം യോഗീശ്വർ തെരുവിൽ ബ്രഹ്മനായകം (54) ആണ് മരിച്ചത്.

റെയിൽവെ സ്റ്റേഷനിൽ എത്തിയ നെല്ല് ചാക്കുകൾ ലോറിയിൽ കയറ്റി ചെമ്പകരാമൻപുതൂരിലെ റൈസ് മില്ലിൽ എത്തിച്ചതായിരുന്നു. ഇവിടെവെച്ച് ലോഡ് ഇറക്കാൻ കയർ അഴിച്ചെടുക്കുന്നതിനിടെ നെല്ല് ചാക്കുകൾ തലയിൽ വീണാണ് ദുരന്തം. ആരുവാമൊഴി പൊലീസ് കേസെടുത്തു.

സത്യകലയാണ് ബ്രഹ്മനായകത്തിന്റെ ഭാര്യ. ഹരി ഗണേഷ്, ഉമാമഹേശ്വരി എന്നിവർ മക്കളാണ്. 

Tags:    
News Summary - Lorry driver dies after rice pack fell on head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.