മെജോ സി. വർഗീസ്
മസ്കത്ത്: നാട്ടിലേക്ക് യത്ര തിരിക്കവെ മസ്കത്ത് വിമാനത്താവളത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസി മരണപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി പാർക്ക് റോഡിൽ ചെറുവേലിക്കൽ വർഗീസിന്റെ മകൻ മെജോ സി. വർഗീസ് (50) ആണ് കുവൈത്തിൽ നിന്ന് ഒമാൻ വഴി നാട്ടിലേക്കുള്ള യാത്രാമധ്യേ മസ്കത്തിൽ വെച്ച് മരണപ്പെട്ടത്. ഒമാൻ എയറിൽ ഡിസംബർ 25ന് വൈകീട്ട് കുവൈത്തിൽ നിന്ന് മസ്‌കത്ത് വഴി കൊച്ചിയിലേക്കായിരുന്നു മെജോ വർഗീസ് യാത്ര ബുക്ക് ചെയ്തത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌ക്കത്ത് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഭൗതികശരീരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: റോസിലി വർഗീസ്. ഭാര്യ: മിഥുന. കെ.എം.സി.സിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മസ്‌കത്ത് മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ എംബാമിങ്ങ് പൂർത്തിയാക്കി രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ ഭൗതികശരീരം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.