Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് പട്ടാമ്പി കണ്ടേക്കാവ് വറുപുറം സ്വദേശി അബ്ദുൽ ഗഫൂർ (46) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെയ്ദ് ആണ് പിതാവ്, മാതാവ് മരിയ. ഭാര്യ: മുൻഷിത. മക്കൾ: അൻസൽ, അൻഷിത ജബി, ആയിഷ അഫ്രീൻ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, നൗഫൽ തിരൂർ, നസീർ കണ്ണീരി, റഫീസ് പട്ടാമ്പി, ഭാര്യ സഹോദരൻ ഷമീർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.