മുഹമ്മദ് മാസ്റ്റർ

തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്‌കത്ത്: തൃശൂർ കൂളിമുട്ടം നെടുമ്പറമ്പിൽ വത്യേടത്ത് മുഹമ്മദ് മാസ്റ്റർ (90) മസ്‌കത്തിലെ അസൈബയിൽ നിര്യാതനായി. 25 വർഷത്തോളമായി മകനോടൊപ്പം അസൈബയിലായിരുന്നു താമസം. പെരിഞ്ഞനം ബോയ്‌സ് സ്‌കൂൾ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ദീർഘകാലം കൂളിമുട്ടം നെടുംപറബ് മഹല്ല് കമ്മറ്റി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച രാത്രി എട്ടിന് ഒമാനിലെ ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മക്കൾ: റഷീദ്, ജമീല, സഈദ, സൽമ, ഖമറുന്നീസ. മരുമക്കൾ: ഷൈന, നൗഷാദ്, ഇബ്‌റാഹിം കുട്ടി, നൗഷാദ് (നഊ), അബ്ദുൽ നവാസ്.

News Summary - A native of Thrissur passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.