ജുബൈൽ: മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസിയായ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുഞ്ഞിത്താൻ മാളിയേക്കൽ മുഹമ്മദ് മുസ്തഫ (63) ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ 30 വർഷമായി സൗദിയിലായിരുന്നു. ജുബൈലിലെ ഒരു പ്രമുഖ ട്രേഡിങ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
ജുബൈലിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ (കെ.എൻ.എം) പ്രവർത്തക സമിതി അംഗമായി പ്രവർത്തിക്കുന്നു. പരേതരായ അഹ്‌മദ് കോയ ചെറിയകത്തിന്‍റെയും (അവികാക്ക) മറിയംബിയുടെയും മകനാണ്. കോഴിക്കോട് സ്വദേശിനി പൂവായിൻറകത്ത് റഹീനയാണ് ഭാര്യ.
മക്കൾ: മിഷാൽ (ദമ്മാമിലെ ലോജിസ്റ്റിക് മേഖലയിൽ ഉദ്യോഗസ്ഥൻ), നാജിയ (നാട്ടിൽ). സഹോദരങ്ങൾ: കെ.എം. അബ്ദുൽ ജബ്ബാർ, മുജീബ്, ഇമ്പിച്ചാമിനബി, സുബൈദ, നഫീസ, സഹീറ.
നിലവിൽ ദമ്മാം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ദമ്മാമിൽ തന്നെ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.