കൊടുവള്ളിയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊടുവള്ളി: ദേശീയപാത 766ൽ മണ്ണിൽ കടവിൽ സലഫി മസ്ജിദിന് സമീപം ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് എളേറ്റിൽ സ്വദേശി മരിച്ചു. പാലങ്ങാട് മുക്കിടത്തിൽ സുലൈമാന്‍റെ മകൻ മുഹമ്മദ്‌ സ്വാലിഹ് മുസ്ലിയാർ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

കോഴിക്കോടുനിന്നും ഖുർആൻ പഠന ക്ലാസ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന സ്വാലിഹ് സഞ്ചരിച്ച ബൈക്ക് എതിരെ വാഴക്കുല കയറ്റിവന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് സ്വാലിഹിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പന്നൂർ മുഹമ്മദിയ്യ മദ്രസയിലെ അധ്യാപകനും കത്തറമ്മൽ മസ്ജിദ് ദർസ് വിദ്യാർഥിയുമായിരുന്നു. മാതാവ്: മൈമൂന. സഹോദരങ്ങൾ: മുഹമ്മദ്‌ നവാസ് ഫൈസി (എസ്.കെ.എസ്.എസ്.എഫ് എളേറ്റിൽ ക്ലസ്റ്റർ പ്രസിഡന്റ്), മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ.

ഖബറടക്കം പാലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.