കോഴിക്കോട് കാർ കത്തി ഡ്രൈവർ വെന്തുമരിച്ചു; അപകടം വീടിന് സമീപം

കോഴിക്കോട്: ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ മരിച്ചു. ചേവായൂർ സ്വദേശി സി.പി സുധാകരനാ(65)ണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാലുമണിയോടെ സുധാകരന്റെ വീടിന് സമീപമാണ് അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിച്ചതായാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിക്കുകയും ഉടമകൂടിയായ സുധാകരൻ ഉള്ളിൽ കുടുങ്ങി വെന്തുമരിക്കുകയുമായിരുന്നു.

വാഹന, സ്ഥല കച്ചവടം നടത്തുന്ന അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു. രാവിലെ നാലു മണിയോടെ വീട്ടിൽനിന്ന് വാഹനവുമായി ഇറങ്ങിയതാണ്. കാർ പൂർണമായും കത്തി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വാതിൽ അടഞ്ഞുപോയതിനാലായിരിക്കാം പുറത്തിറങ്ങാൻ കഴിയാതെ സുധാകരൻ ഉള്ളിൽ കുടുങ്ങി. രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - driver died after being trapped inside car caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.