ശുഐബ്, നഫീസ
Posted On
date_range Updated On
date_range കളിക്കിടെ മകൻ നെഞ്ചു വേദന വന്ന് മരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു
അത്തോളി: കോഴിക്കോട് അത്തോളിയിൽ മകന്റെ മരണ വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ്(45), മാതാവ് നഫീസ(68) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്.
ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളർന്നുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കൾ. ശുഐബ് അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.