Posted On
date_range Updated On
date_range ബൈക്കിൽ ലോറിയിടിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാവ് മരിച്ചു
പയ്യോളി: ദേശീയപാതയിൽ നന്തി ഇരുപതാം മൈൽസിന് സമീപമുണ്ടായ ബൈക്കപകടത്തിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് മരിച്ചു. വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന താഴെഅങ്ങാടി കോതിബസാറിൽ മൂന്നിലകത്ത് പറമ്പിൽ ഹാരിസ് (41) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷുഹൈബിന് പരിക്കേറ്റു.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ബേപ്പൂർ ചാലിയത്ത് നടക്കുന്ന എസ്.കെ. എസ്.എസ്.എഫ് ജില്ലാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇരുവരും ബൈക്കിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിച്ച മിനിലോറി നിർത്താതെ പോയി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗവും സംഘടനയുടെ രക്തദാന കോ - ഓർഡിനേറ്ററുമാണ് ഹാരിസ്. മാതാവ്: ഖദീജ. ഭാര്യ: റംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.