വിനോദ‍യാത്രാ സംഘത്തിന്‍റെ വാഹനം തലകീഴായി മറിഞ്ഞു; പിഞ്ചുകുഞ്ഞ് മരിച്ചു

തിരുവമ്പാടി: വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം കൂടരഞ്ഞി കൂമ്പാറയിൽ മറിഞ്ഞ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം മാളിയേക്കലിലെ കൂളിപറമ്പൻ ഷഹിൻഷ-ശിഫ ദമ്പതികളുടെ മകൻ അമിശ് ആദം ആണ് മരിച്ചത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. കക്കാടംപൊയിൽ ടൂറിസം കേന്ദ്രം സന്ദർശിച്ച് മടങ്ങവെ ഇവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കുമ്പാറക്കും മരഞ്ചാട്ടിക്കും ഇടയിലുള്ള വളവിൽ തലകുത്തനെ മറിയുകയായിരുന്നു.

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം എന്നാണ് അറിയുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് അപകടം നടന്നത്. അഗ്‌നിരക്ഷ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരിക്കേറ്റ അബ്ദുൽ ജസീൽ (52), ഐസ (5), ഹിദ (19), ഹിദ (19), ശിഹാബുദ്ദീൻ (45), നൈഫ (10), ഷെൻസ (2) ഹബീബ്, ഹെൻഫ (10), എവൻ (6), ഹസ്‌ന (38), ഖദീജ (70) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മുക്കത്തെയും അരീക്കോട്ടെയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മാളിയേക്കലിൽനിന്നെത്തിയ സംഘം കക്കാടംപൊയിലിൽനിന്ന് റിസോർട്ടിൽ താമസിച്ച് ശനിയാഴ്ച മടങ്ങുമ്പോഴാണ് അപകടം.

Tags:    
News Summary - Tempo overturns at Koombara, 11-month-old dies, 15 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.