Posted On
date_range Updated On
date_range ഫറോക്ക് സ്വദേശി ഹൈദരാബാദിൽ ബൈക്കപകടത്തിൽ മരിച്ചു
ഫറോക്ക്: ഫറോക്ക് സ്വദേശി ഹൈദരാബാദിൽ ബൈക്കപകടത്തിൽ മരിച്ചു. ഫറോക്ക് പേട്ടയിൽ പീവീസ് ഹൗസിൽ താമസിക്കുന്ന പി.വി. സാദിഖിന്റെ മകൻ മുഹമ്മദ് സിദിൻ സമദ്(21) ആണ് മരിച്ചത്.
ഹൈദരാബാദിലെ ഗച്ചി ബോളി സ്ട്രീറ്റിൽ ബൈക്കിൽ യാത്ര ചെയ്യവെ കാറിടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
ഹൈദരാബാറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സ്ഥാപനത്തിലെ വിദ്യാർഥിയായിരുന്നു. ഖബറടക്കം ഫറോക്ക് പേട്ട ജുമുഅത്ത് പളളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.