കൊല്ലം സ്വദേശി റാസ് തനൂറായിൽ നിര്യാതനായി

ജുബൈൽ: കൊല്ലം കടക്കൽ ചിതറ സ്വദേശി സേതുപതി നീലകണ്ഠപിള്ള (60) റാസ് തനൂറായിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം റാസ് തനൂറയിലെ റഹിമ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ്: നീലകണ്ഠ, മാതാവ്: ലീലാമ്മ അനു അമ്മ, ഭാര്യ: മീര ബായ്, മകൾ: ജ്യോതിലക്ഷ്‌മി. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - Kollam native Ras Thanurai passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.