മനേഷ്‌ ഭാസ്‌ക്കർ അന്തരിച്ചു

തിരുവനന്തപുരം: കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ മനേഷ്‌ ഭാസ്‌ക്കർ (43) അന്തരിച്ചു. കോവിഡ് ബാധിതനായി ചെന്നൈയിൽ ചികിത്സയിലായിരുന്നു.

എസ്‌.എഫ്‌.ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്‍റ്​ സി. ഭാസ്ക്കരന്‍റെയും ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ തുളസി ഭാസ്ക്കരന്‍റെയും ഇളയ മകനാണ്‌. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്‌കർ സഹോദരനാണ്.

നേരത്തെ മലബാർ ടൂറിസം കോ ഓപ്പറേറ്റീവ്‌ ലിമിറ്റഡിന്‍റെ സി.ഇ.ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പാണ്‌ ചെന്നൈയിലെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. വെള്ളിയാഴ്​ച രാവിലെയായിരുന്നു അന്ത്യം.

Tags:    
News Summary - KATPS CEO manesh bhaskar dies of covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.