അബ്ദുൽ റസാഖ്

കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി

ദോ​​ഹ: ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി. കണ്ണൂർ ചാല ചക്കരക്കല്ല് സ്വദേശി പുത്തൻപുരയിൽ അബ്ദുൽ റസാഖ് (65 വയസ്സ്) ആണ് നിര്യാതനായത്. മകളുടെ വിവഹം കഴിഞ്ഞ് ഒരു മാസം മുമ്പാണ് ദോഹയിലെത്തിയത്.

അസുഖബാധിതനായി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം നാട്ടിലെത്തിച്ച് ഖബറടക്കി.

നാൽപ്പത് വർഷത്തിലധികമായി ദോഹ സൂഖ് വാഖിഫിൽ കച്ചവടക്കാരനാണ്. പിതാവ്: കള്ളിത്തറ അബൂബക്കർ. മാതാവ്: സൈനബ. ഭാര്യ: റസീന. മകൻ: ഷമ്മാസ്. രണ്ട് പെൺമക്കളുണ്ട്.

Tags:    
News Summary - Kannur native passes away in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.