ചികിത്സക്കായി നാട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിയായ പ്രവാസി നിര്യാതനായി

മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്.) സുഹാർ സ്റ്റേറ്റ് കൗൺസിൽ മുൻ ട്രഷററായിരുന്ന കണ്ണൂർ സ്വദേശി പ്രവാസി നാട്ടിൽ നിര്യാതനായി. തലശ്ശേരി പെരളശ്ശേരി മാങ്കൂട്ടം പുതുവച്ചേരി നാമത്ത് ഹൗസിൽ വിവേക് വസന്ത് നായർ (51) ആണ് മരിച്ചത്.

വർഷങ്ങളായി ഒമാനിലെ സുഹാറിൽ പ്രവാസിയായിരുന്നു. അടുത്തിടെ രോഗബാധയെത്തുടർന്നാണ് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്. ഒമാനിലെ പ്രവാസി സമൂഹത്തിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു വിവേക്. അദ്ദേഹത്തിന്റെ വേർപാടിൽ വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിലും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: സ്മിത. മക്കൾ: ആയുഷ്, ആരാധ്യ.

Tags:    
News Summary - Kannur native expat passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.