ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങിമരിച്ചു. കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24) ആണ് മരിച്ചത്. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും -പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.
ഗറാഫയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായ ജാസിർ ഒരു മാസം മുമ്പാണ് ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെ.എം.സി.സി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.