മൂക്കട മുഹമ്മദ് കുഞ്ഞു

ഹജ്ജ് തീർഥാടകൻ മദീനയിൽ നിര്യാതനായി

മദീന: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ നിര്യാതനായി. എറണാകുളം പെരുമ്പാവൂർ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) ആണ് മരിച്ചത്. പുണ്യനഗരമായ മദീന സന്ദർശനത്തിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. പരേത​െൻറ ഭൗതികശരീരം മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീ ഖബറിസ്ഥാനിൽ ഖബറടക്കും. മദീന കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ ഇതിനായുള്ള നിയമപരമായ നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരികയാണ്.

Tags:    
News Summary - Hajj pilgrim dies in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.