ഫാ.ലിയോ

ഫാ.എസ്.ജെ. ലിയോ ഡിസൂസ അന്തരിച്ചു

മംഗളൂരു: സെന്റ് അലോഷ്യസ് കോളേജ് മുൻ റെക്ടറും പ്രിൻസിപ്പലുമായിരുന്ന ഫാ. എസ് .ജെ.ലിയോ ഡിസൂസ(93) നിര്യാതനായി.മംഗളൂരുവിൽ ജനിച്ച അദ്ദേഹം സെന്റ് അലോഷ്യസ് കോളേജ് സ്ഥാപനങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി, ജീവിതകാലം മുഴുവൻ സ്ഥാപനവുമായി ബന്ധപ്പെട്ടിരുന്നു. സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ, സെന്റ് അലോഷ്യസ് കോളേജ് സ്ഥാപനങ്ങളുടെ റെക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളേജിൽ (ഓട്ടോണമസ്) അപ്ലൈഡ് ബയോളജി ലബോറട്ടറി സ്ഥാപിക്കുന്നതിനു മുമ്പ് ഫാ. ലിയോ ജർമ്മനിയിലെ മാക്സ് പ്ലാങ്ക് സൊസൈറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി.പ്രശസ്തനായ ജെസ്യൂട്ട് പുരോഹിതനായിരുന്ന അദ്ദേഹം സസ്യശാസ്ത്രത്തിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് ലോകപ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള നിരവധി ലേഖനങ്ങൾ അന്താരാഷ്ട്ര ജേണലുകളിലും പ്രസിദ്ധീകരിച്ചു.

ഉന്നത വിദ്യാഭ്യാസത്തിനും ആത്മീയ നേതൃത്വത്തിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ച് 2025 ജൂലൈയിൽ കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ജെസ്യൂട്ട് യൂണിവേഴ്‌സിറ്റീസ് കോൺഫറൻസിൽ ഫാ. ലിയോക്ക് കാനിഷ്യസ് മെഡൽ നൽകി ആദരിച്ചു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മംഗളൂരുവിലെ ഫാത്തിമ റിട്രീറ്റ് ഹൗസിലുള്ള ഡിവൈൻ മേഴ്സി പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. തുടർന്ന് അത്താവറിലുള്ള ജെസ്യൂട്ട് സെമിത്തേരിയിൽ സംസ്കരിക്കും.

Tags:    
News Summary - Fr. SJ Leo D'Souza passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.