Posted On
date_range Updated On
date_range അമ്പലപ്പുഴ പേട്ട സംഘം മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു
ആലപ്പുഴ: അമ്പലപ്പുഴ ശബരിമല തീർത്ഥാടന സംഘത്തിന്‍റെ രക്ഷാധികാരിയും മുൻ സമൂഹപ്പെരിയോനുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) അന്തരിച്ചു. 21 വർഷക്കാലം ശബരിമല തീർത്ഥാടനത്തിന് അമ്പലപ്പുഴ സംഘത്തെ നയിച്ച വ്യക്തിയയിരുന്നു.
350 ൽ പരം പ്രാവശ്യം ശബരിമല ദർശനം നടത്തിയിട്ടുണ്ട്. അദ്ധ്യാപകൻ ആയിരുന്നു. കെ.സി. ഹരികുമാർ (അദ്ധ്യാപകൻ വി എച്ച്. എസ് എസ്. കണിച്ചുകുളങ്ങര), കെ.സി. കൃഷ്ണകുമാർ ( അസിസ്റ്റൻ്റ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്) എന്നിവർ മക്കളാണ്. മജുഷ എസ് ( മജിസ്ട്രേറ്റ് കോടതി, ഹരിപ്പാട്), ജയദേവി റ്റി. ആർ (ഭാരതീയ വിദ്യാഭവൻ , രാമനാട്ടുകര) എന്നിവരാണ് മരുമക്കൾ. സംസ്ക്കാരം ഇന്ന് (ബുധൻ) വൈകിട്ട് അഞ്ചിന് വീട്ടു വളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.