Posted On
date_range Updated On
date_range ഹജ്ജിനെത്തി അസുഖബാധിതയായി ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിനി മക്കയിൽ മരിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസുഖബാധിതയായി ചികിത്സയിലായിരുന്ന കോഴിക്കോട് ഫറോക്ക് നല്ലളം സ്വദേശിനി റംലത്ത് സുന്ദരംപള്ളി (62) മക്കയിൽ നിര്യാതയായി. മഹ്‌റമില്ലാതെയാണ് ഇവർ ഹജ്ജിനെത്തിയത്.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഹജ്ജ് മിഷൻ ക്ലിനിക്ക് വഴി മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.
തുടർചികിത്സക്ക് നാട്ടിലെത്തിക്കാനായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ ശ്രമം തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മക്കൾ: ജിൻസ, ജസ് ലീന. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.