ഷാർജ: ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി ബാലിക മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെ മകൾ സഫയാണ് മരിച്ചത്. ഏഴു വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഷാർജ അൽ നബ്ബയിലാണ് അപകടം.
കുട്ടിയുടെ മാതാവ് മുർഷിദ ജോലിക്ക് പോയിരുന്നതിനാൽ പിതാവ് മുബാറക് മാത്രമേ ഫ്ലാറ്റിലുണ്ടായിരുന്നുള്ളൂ. മുറിയിൽ കളിച്ചുകൊണ്ടിരുന്ന സഫ ജനാലവഴി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽനിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പിതാവ് മുബാറക് ദുബൈ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ്. മുർഷിദ ഷാർജയിലെ റിയൽ എസ്റ്റേറ്റ് കമ്പനി ജീവനക്കാരിയാണ്. കുടുംബം വേലനവധിക്ക് നാട്ടിൽ പോയി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. എങ്കിലും പിതാവ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. മൃതദേഹം അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ എട്ടുവർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.