മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ഹുത്ത സുദൈറിൽ നിര്യാതനായി

റിയാദ്: മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് (34) സൗദിയിൽ നിര്യാതനായി. റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുളള ഹുത്ത സുദൈറിലാണ് സംഭവം. അബ്ബാസി​െൻറയും സഫിയയുടെയും മകനാണ്. അർഷിദ ഭാനുവാണ് ഭാര്യ. റിൻസ ഐറിൻ ഏക മകളാണ്.

മൃതദേഹം ഹുത്ത സുദൈറിൽ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.

ഇതിനായി മുഹമ്മദ് റാഷിദി​െൻറ ഭാര്യാസഹോദരൻ സമീറിന് അറ്റോർണി ചുമതല നൽകിയിട്ടുണ്ട്. ഹുത്ത സുദൈർ കെ.എം.സി.സി പ്രവർത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീർ മഞ്ചേരി എന്നിവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Tags:    
News Summary - Malappuram Wandoor Native Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.