ന്യൂഡൽഹി: ഡൽഹിയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു.ഡൽഹി ഉത്തം നഗറിൽ താമസിക്കുന്ന ജ്യോതിഷ് (27 ) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പിൽ തട്ടി ആണ് ബൈക്ക് അപകടത്തിൽ പെട്ടത്.
സി.പി.ഐ ആസ്ഥാനമായ അജയ് ഭവനിൽ കാൻറീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ്. മാതാവ്: വത്സല (ഓൾ ഇന്ത്യ കിസാൻ സഭ ഓഫിസ് സെക്രട്ടറി). ഭാര്യ പാലക്കാട് സ്വദേശി ശ്രീലക്ഷ്മി. സഹോദരി: ജ്യോതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.