Posted On
date_range Updated On
date_range പിതാവിനൊപ്പം കടയിൽ പോയി മടങ്ങിയ ഏഴ് വയസ്സുകാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂർ-കോട്ടപ്പടി റോഡിലെ നെടുങ്ങപ്രയിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസിലിന്‍റെ മകൻ ജോഷ്വാ ബേസിലാണ് മരിച്ചത്.
പിതാവ് ബേസിലിനൊപ്പം വീടിന്‍റെ പരിസരത്തുള്ള കടയിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. അപകട സ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു.
കുട്ടി കടയിൽ നിന്നിറങ്ങി റോഡിലേക്ക് വരുമ്പോൾ, അമിതവേഗതയിൽ വളവു തിരിഞ്ഞ് എത്തിയ ടോറസിന് മുന്നിൽ അകപ്പെടുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറുപ്പംപടി പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.