ഡോ. ബി.എൻ. ഗോസ്വാമി അന്തരിച്ചു

ചണ്ഡീഗഢ്: ലോകപ്രശസ്ത കലാ നിരൂപകനും ചരിത്രകാരനുമായ ഡോ.ബിജേന്ദ്ര നാഥ ഗോസ്വാമി (90) അന്തരിച്ചു. പഞ്ചാബ്, ഹൈഡൽബർഗ്, പെൻസൽവാനിയ,കാലിഫോനിയ,ബെർക്ലി, സൂറിച് സർവകലാശാലകളി ൽ കലാ ചരിത്ര വിഭാഗം പ്രഫസറും അഹ്‌മദാബാദിലെ സാരഭായ് ഫൌണ്ടേഷൻ മുൻ വൈസ് ചെയർമാനുമായിരുന്നു.

26 ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രാജ്യം പദ്മ ശ്രീ, പദ്മ വിഭൂഷൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. പരേതയായ പ്രഫ കരുണ ഗോസ്വാമിയാണ് ഭാര്യ.മക്കൾ : അപൂർവ, മാളവിക

Tags:    
News Summary - Dr. B.N. Goswami passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.