കോഴിക്കോട്: പ്രശസ്ത ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡി.എം.ഒ.യും ആയിരുന്ന ഡോ.കെ.പാറുക്കുട്ടി അമ്മ അന്തരിച്ചു. മുൻ മന്ത്രിയും എൻ.സി.പി. മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന എ.സി ഷൺമുഖദാസിന്റെ ഭാര്യയാണ്. ബംഗളൂരുവിൽ വെച്ചായിരുന്നു അന്ത്യം. ഭൗതികശരീരം ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എരഞ്ഞിക്കലിലുള്ള വസതിയിലേക്ക് കൊണ്ടുവരും.
കോട്ടക്കൽ ആയുർവേദ കോളജിൽ പാറുക്കുട്ടിയമ്മയുടെ സഹപാഠിയായിരുന്നു എ.സി. ഷൺമുഖദാസ്. പിന്നീട് ആ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു.
മക്കള്‍: ഡോ. ഷറീനാദാസ് (വെങ്കിടരമണ ആയുര്‍വേദ കോളജ്, ചെന്നൈ), ഷബ്‌നാദാസ് (ആയുര്‍വേദ ഡോക്ടര്‍, മേത്തോട്ടുതാഴം): മരുമക്കള്‍: ഡോ. ആര്‍ വീരചോളന്‍(ചെന്നൈ കോര്‍പറേഷന്‍ ഹെല്‍ത്ത് സര്‍വീസ്), ടി. സജീവന്‍ (അസി. പ്രഫ. ജെ.ഡി.ടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി).
സംസ്കാരം നാളെ 12 മണിയോടെ മാവൂർ റോഡ് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.